test2

ഒരു മറവത്തൂര്‍ കനവ്(1998) മമ്മൂട്ടി,ബിജുമേനോന്‍,ദിവ്യാ ഉണ്ണി
ചന്ദ്രനുദിക്കുന്ന ദിക്കില്‍(1999) ദിലീപ്,കാവ്യ
രണ്ടാം ഭാവം(2001) 2 സുരേഷ്ഗോപി, ലെന
മീശമാധവന്‍ (2002) ദിലീപ്, കാവ്യ
പട്ടാളം (2003) മമ്മൂട്ടി,ടെസ്സ
രസികന്‍(2004) ദിലീപ്,സംവൃത
ചാന്തുപൊട്ട്(2005) ദിലീപ്,ഗോപിക
അച്ഛനുറങ്ങാത്തവീട്(2006) സലിം കുമാര്‍, മുക്ത
ക്ലാസ്മേറ്റ്സ്(2006) പ്രിത്വിരാജ്, കാവ്യ
അറബിക്കഥ(2007) ശ്രീനിവാസന്‍
മുല്ല (2008) ദിലീപ്, മീരാനന്ദന്‍
പുറംകാഴ്ചകള്‍(2009) മമ്മൂട്ടി
നീലത്താമര(2009) കൈലാഷ്,അര്‍ച്ചന കവി
എല്‍സമ്മ എന്ന ആണ്‍കുട്ടി(2010) കുഞ്ചാക്കോ ബോബന്‍,ആന്‍ അഗസ്റ്റിന്‍
സ്പാനിഷ്മസാല(2012)ദിലീപ്,കുഞ്ചാക്കോ ബോബന്‍
ഡയമണ്ട് നെക്ലേസ് (2012)ഫഹദ്, സംവൃത
അയാളും ഞാനും തമ്മില്‍(2012) പ്രിത്വിരാജ്, സംവൃത
ഇമ്മാനുവേല്‍ (2013) മമ്മൂട്ടി,റീനു
പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും (2013) കുഞ്ചാക്കോ ബോബന്‍, നമിതാപ്രമോദ്
ഏഴുസുന്ദരരാത്രികള്‍ (2013) ദിലീപ്, റിമാ കല്ലിങ്കല്‍
ലാല്‍ ജോസ് ചിത്രങ്ങള്‍ കാണുവാന്‍ ഒരു മടി അനുഭവപ്പെടാറേയില്ല. ആദ്യ ചിത്രമായ മറവത്തൂര്‍ കനവ് തൊട്ട് ഒരു കയ്യടക്കമുള്ള സംവിധായകന്റെ രീതിയാണ് ലാല്‍ജോസ് പിന്തുടരുന്നത്. ഇതേവരെ സംവിധാനം ചെയ്ത 20 ചിത്രങ്ങളില്‍ അസഹ്യം എന്നുപറയാവുന്നത് മുല്ലയും സ്പാനിഷ്മസാലയും മാത്രമാണ്. ബാക്കിയുള്ള ചിത്രങ്ങള്‍ ഒക്കെയും മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്നതാണ്. ലാല്‍ ജോസിന്റെ ഏറ്റവും മികച്ച ചിത്രമായ് തോന്നിയത് അച്ഛനുറങ്ങാത്ത വീടാണ്. സാമ്പത്തികമായ് ആ ചിത്രം നേട്ടമായില്ലെങ്കിലും പൊള്ളുന്നൊരനുഭവമായിരുന്നു ആ ചിത്രം. അതുപോലെ തന്നെ മികച്ച ഒരു ചിത്രമായിരുന്നിട്ടും രണ്ടാം ഭാവവും സാമ്പതികപരാജയം ഏറ്റുവാങ്ങി. ലാല്‍ജോസ് ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയങ്ങളായത് മീശമാധവനും ക്ലാസ്മേറ്റ്സും അയാളും ഞാനും തമ്മിലുമാണ്

0 comments :

Post a Comment

Cancel Reply